ഈറൻ മിഴികൾ….
ഇഹലോക വാസം വെടിയുന്ന നേരം
ഈറനണിഞ്ഞു എൻ മിഴികൾ
കാരുണ്യ ഗേഹം പൂകിയ നേരം
വാഴ്വിൻ നിൻ ചെയ്തികൾ സാക്ഷി (2)
ബർണബാസ് താതാ നിൻ വഴികൾ എന്നും
മാതൃക ആകട്ടെ ഞങ്ങൾക്കെന്നും (2)
അപ്പം ആയി തീർന്നവൻ തുണയിൽ
തെരുവിൽ നീ അപ്പം ആയി തീർന്നു
നിലവിളികൾ കേട്ടു നീ ചാരേ അണഞ്ഞു
നൊമ്പരം എല്ലാം അകറ്റി (2)
ബർണബാസ് താതാ നിൻ വഴികൾ എന്നും
മാതൃക ആകട്ടെ ഞങ്ങൾക്കെന്നും (2)
ഇടയനാം നാഥാ നിൻ മാനസം
വിശ്വാസ മൂല്യത്തിൻ ദീപശിഖ
പാതയിൽ എന്നും വെളിച്ചമായ് തീർന്നു
നിത്യത തൻ ഗേഹം നീ പൂകി (2)
ബർണബാസ് താതാ നിൻ വഴികൾ എന്നും
മാതൃക ആകട്ടെ ഞങ്ങൾക്കെന്നും (2)
കരുതലും കാവലും നീ ആയി
നീറുന്ന മക്കൾ തൻ അഭയമായി
അകലങ്ങൾ തീർക്കും കാലത്തിൻ മുൻപിൽ,
ചാരേ അണഞ്ഞു സ്വാന്തനമേകി
നന്മതൻ പൊൻതൂവൽ തീർത്തു (2) .
ബർണബാസ് താതാ നിൻ വഴികൾ എന്നും
മാതൃക ആകട്ടെ ഞങ്ങൾക്കെന്നും
മാതൃക ആകട്ടെ ഞങ്ങൾക്കെന്നും
(Lyrics: Fr Samuel George Mattathil OIC)
HE Most Rev Jacob Mar Barnabas was the best friend, guide and philosopher especially to children and youth. He cared, loved and handheld them without any bounds or conditions. In order to pay loving tributes to the Most Beloved Aboon, a melodious and touching musical album was released on 5th Oct,21 during the commemorative services held at Neb Sarai Cathedral, Delhi in the presence of HB Moran Mor Baselios Cardinal Cleemis and other revered dignitaries. This was conceptualised, written and composed by Rev Fr Samuel George Mattathil OIC, Vicar